Friday, January 11, 2019

PSC PREVIOUS (SOLVED) 2018 - Question Paper 20

ASSISTANT PRISON OFFICER
106/2018-M
Exam Date: 27/10/2018
Total Marks : 100 Marks
Time: 1 hour and 15 minutes
1. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത് ? . '
(A) കവരത്തി (B) അഗത്തി
(C) മിനിക്കോയ് (D) ആന്ത്രാത്ത്
Answer: (A)

2. താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽപ്പെടാത്തതേത് ?
(A) വേലിയോർജ്ജം
(B) കാറ്റിൽ നിന്നുള്ള ഊർജ്ജം (C) സൗരോർജ്ജം
(D) കൽക്കരി
Answer: (D)

3. അലഹബാദ് മുതൽ ഹാൽഡിയ വരെയുള്ള ദേശീയ ജലപാത ഒന്ന് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ?
(A)  ഗംഗ (B) ബ്രഹ്മപുത്ര
(C) ഗോദാവരി (D) താപ്തി നദി
Answer: (A)

4. താഴെ പറയുന്നവയിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തെ തുറമുഖം
(A) മംഗലാപുരം (B) വിശാഖപട്ടണം
(C) കണ്ട് ല  (D) മുംബൈ
Answer: (B)

5. അലോഹ ധാതുവിന് ഉദാഹരണമേത് ?
(A) ഇരുമ്പ് (B) സ്വർണ്ണം
(C) പെട്രോളിയം (D) ബോക്സൈറ്റ്
Answer: (C)

6. പ്രാദേശിക ഭാഷാ പത്രനിയമം നടപ്പാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
(A) വില്ല്യം ബെന്റിക്ക് (B) റിപ്പൺ പ്രഭു
 (C) ലിട്ടൺ പ്രഭു (D) ഡൽഹൗസി പ്രഭു
Answer: (C)

7. "മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്.' ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ ആരുടേതാണ് ?
(A) ലാലാ ലജ്പത് റായ് (B) ബാല ഗംഗാധര തിലകൻ
(C) വി. ഒ. ചിദംബരം പിള്ള (D) ബിപിൻ ചന്ദ്ര പാൽ ,
Answer: (B)

8. 1857-ലെ കലാപത്തിന് ലക്നൗവിൽ നേതൃത്വം നല്കിയ നേതാവാര് ?
(A) ബഹദൂർഷാ രണ്ടാമൻ ! (B) റാണി ലക്ഷ്മീഭായി
(C) നാനാ സാഹിബ് (D) ബീഗം ഹസ്രത്ത് മഹൽ
Answer: (D)

9. സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ?
(A) ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
(B) ടിബറ്റിലെ മാനസ സരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
(C) ജമ്മു കാശ്മീരിലൂടെ ഒഴുകുന്നു.
(D) സ്ഥലം ഒരു പോഷക നദിയാണ്.
Answer: (A)

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം) കൃഷി ചെയ്യുന്നതേത് ?
(A) തോട്ടവിള (B) നാണ്യവിള
 (C) സുഗന്ധ വ്യജ്ഞനങ്ങൾ  (D) ഭക്ഷ്യ വിള
Answer: (D)

11. ദക്ഷിണ റയിൽവേയുടെ ആസ്ഥാനം ?'
(A) പാലക്കാട് (B) ചെന്നെ
(C) തിരുവനന്തപുരം (D) മംഗലാപുരം
Answer: (B)

12. ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?
(A) ലാക്ടിക് ആസിഡ് (B) അസറ്റിക്ക് ആസിഡ്
(C) ടാനിക് ആസിഡ് (D) സിട്രിക്ക് ആസിഡ്
Answer: (D)

13. എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?
 (A) വൈറസ് (B) ഫംഗസ്  (C) ബാക്ടീരിയ
 (D) പ്രോട്ടോസോവ
Answer: (C)

14. കീഴരിയൂർ ബോംബ് കേസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?
(A) ക്വിറ്റ് ഇന്ത്യാ സമരം  (B) കുറിച്യ കലാപം
(C) മലബാർ കലാപം (D) പുന്നപ്ര-വയലാർ സമരം
Answer: (A)

15. “അരയ സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വം നലിയത്,
(A) അയ്യങ്കാളി (B) "പണ്ഡിറ്റ് കെ. പി. കറുപ്പൻ
(C), 'ചട്ടമ്പി സ്വാമികൾ  (D) വി. ടി. ഭട്ടതിരിപ്പാട്
Answer: (B)

16. ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് 'ഗാന്ധിയും അരാജകത്വം - . (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?
(A) കെ. പി. കേശവമേനോൻ (B) ഇ. മൊയ്തു മൗലവി
(C) കെ. മാധവൻ നായർ  (D) ചേറ്റൂർ ശങ്കരൻ നായർ
Answer: (D)

17. ശ്രീനാരായണ ധർമ്മപരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറിയാര് ?
(A) ശ്രീനാരായണഗുരു
(B) മന്നത്ത് പത്മനാഭൻ (C) കുമാരനാശാൻ
(D) തെക്കാട്ട് അയ്യ
Answer: (C)

18. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ' എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ' പരിഷ്കർത്താവ് ആര് ?
(A) സഹോദരൻ അയ്യപ്പൻ
(B) അയ്യങ്കാളി  (C) വാഗ്ഭടാനന്ദൻ
(D) വി. ടി. ഭട്ടതിരിപ്പാട്
Answer: (A)

19. കേരളാ ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?
 (A) തൃശ്ശൂർ (B) കോഴിക്കോട്
(C) കോട്ടയം (D) കണ്ണൂർ
Answer: (D)

20. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ഏത് ?
(A) 1938 (B) 1936 (C) 1937 (D) 1942' ,
Answer: (B)

21. 2017 ൽ പത്മ വിഭൂഷൺ നേടിയ മലയാളി ആര് ?
(A) ഒ. എൻ. വി. (B) കെ. ജെ. യേശുദാസ്
(C) ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (D) പി. ആർ. ശ്രീജേഷ്
Answer: (B)

22. 2016 റിയോ ഒളിംബിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര ?
(A) നാല്   (B) ആറ്
(C) രണ്ട്  (D) പതിനാല്
Answer: (C)

 23. കേരളത്തിൽ ആദ്യമായി രൂപം കൊണ്ട് സ്വകാര്യ ബാങ്ക് ഏത് ?
(A) ഇംബീരിയൽ ബാങ്ക്  B) ഇന്ത്യൻ നാഷണൽ ബാങ്ക് :
(C) ചാർട്ടേഡ് ബാങ്ക് (D) നെടുങ്ങാടി ബാങ്ക്
Answer: (D)

 24. 1817-ൽ തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച  ഭരണാധികാരി ആര് ?
(A) റാണി ഗൗരി ലക്ഷ്മീഭായി (B) സ്വാതിതിരുനാൾ
(C) റാണി ഗൗരി പാർവ്വതീഭായി  (D) ചിത്തിരതിരുനാൾ
Answer: (C)

 25. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത് ? :
(A) അഷ്ടമുടി കായൽ (B) വേമ്പനാട് കായൽ
(C) കായംകുളം കായൽ (D) കൊടുങ്ങല്ലൂർ കായൽ
Answer: (B)

26. ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് രൂപം നല്കിയതാര് ?
(A) എം. എൻ. റോയ് (B) എം. വിശ്വോശരയ്യ
(C) ജവഹർലാൽ നെഹ്റു , (D). മുംബൈയിലെ ഒരു സംഘം വ്യവസായികൾ
Answer: (A)

27. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡർ ആര് ? .
(A) ശ്രീനിവാസൻ (B) മമ്മൂട്ടി
(C) മഞ്ജു വാര്യർ  (D) സുരേഷ് ഗോപി
Answer: (C)

28. തമിഴ്നാട് സംസ്ഥാനത്തിന്റെ ദേശീയ മൃഗമേത് ?
(A) കാളു  (B) വരയാട്
 (C) മാൻ  (D) ആന
Answer: (B)

29. ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയേത് ? .
 (A) എസ്. എസ്. എ. (B) ആർ. എം. എസ്. എ.
(C) നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് സ്കീം
(D) ഐ. സി. ഡി. എസ്. -
Answer: (D)

30. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ഭൂപൻ ഹസാരിക പാലം ഏതൊക്കെ സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?
 (A) ആസാം -അരുണാചൽ പ്രദേശ്  (B) ആസാം-പശ്ചിമ ബംഗാൾ
(C) ആസാം -ത്രിപുര  (D) ആസാം -മേഘാലയ
Answer: (A)

31. ബംഗാളിലെ നീലം കർഷകരുടെ യാതനയെപ്പറ്റി പ്രതിപാദിക്കുന്ന “നീൽ ദർപ്പൺ' എന്ന നാടകം രചിച്ചതാര് ?
(A) ദീനബന്ധു മിത്ര (B) രവീന്ദ്രനാഥ ടാഗോർ
(C) പ്രേംചന്ദ് (D) സുബ്രഹ്മണ്യ ഭാരതി
Answer: (A)

32. റൗലക്ട് നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത് ?
(A) ചമ്പാരൻ സത്യാഗ്രഹം
(B) ചൗരിചൗരാ സംഭവം
(C) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
(D) ഉപ്പു സത്യാഗ്രഹം
Answer: (C)

33. കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ?
(A) 2013 നവംബർ 1
(B) 2012 നവംബർ 1 (C) 2014 നവംബർ 1
 (D) 2015 നവംബർ 1, 34.
Answer: (B)

34. 1907 സെപ്തംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്ന സ്ഥലത്ത്ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ?
(A) ചന്ദ്രശേഖർ ആസാദ്. .(B) ശിവ്റാം രാജ്ഗുരു
(C) സുഖ്ദേവ് താപ്പർ (D) ഭഗത് സിംഗ് .
Answer: (D)

35. സൂര്യന്റെ അയനവുമായി ബന്ധപ്പെട്ട് ജൂൺ 21 ന്റെ പ്രത്യേകത
(A) സൂര്യ രശ്മി ഉത്തരായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(B) സൂര്യ രശ്മി ഭൂമദ്ധ്യ രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(C) സൂര്യ രശ്മി ദക്ഷിണായന രേഖയിൽ ലംബമായി പതിക്കുന്ന ദിവസം.
(D) ദക്ഷിണാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടുതലുള്ള ദിവസം.
Answer: (A)

36. ഇന്ത്യക്കാരനായ രാകേശ് ശർമ്മ ആദ്യമായി ശുന്യകാശ യാത്ര നടത്തിയ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു ?
 (A) രാജീവ് ഗാന്ധി  (B) മൊറാർജി ദേശായി
(C) ഇന്ദിരാ ഗാന്ധി  (D) ജവഹർലാൽ നെഹ്റു
Answer: (C)

37. . ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ഏത് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ ജന്മദിനമാണ്
(A) എസ്. എൻ. ഭട്നഗർ (B) സി. വി. രാമൻ
(C) ഡോ. രാജാരാമണ്ണ . . (D) സതീഷ് ധവാൻ
Answer: (B)

38. വിവരാവകാശ നിയമപ്രകാരം (2005) വിവരം ലഭിക്കുന്നതിന് അപേക്ഷകൻ അപേക്ഷാ ഫീസായി നല്ലേണ്ട തുകയെത്ര ?
 (A) 2 രൂപ , (B) 5 രൂപ
(C) 25 രൂപ (D) 10 രൂപ
Answer: (D)

39. താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ആലപ്പുഴ ജില്ലയുമായി കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്നത് ?
(A) കേരളത്തിലെ പ്രധാന ബീഡി ഉല്പാദന കേന്ദ്രം. , ,
(B) കേരളത്തിലെ പ്രധാന കശുവണ്ടി ഉല്പാദന കേന്ദ്രം.  
(c) കേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം.
(D) കേരളത്തിലെ പ്രധാന ഓട് ഉല്പാദന കേന്ദ്രം.
Answer: (C)

40. താഴെ പറയുന്നവയിൽ നഗര ദാരിദ്ര്യ ലഘുകരണ പദ്ധതിയേത് ?
(A) സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)
(B) സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന (SGRY)
(C) ഇന്ദിരാ ആവാസ് യോജന (IAY)
(D). പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന (PMGSY)
Answer: (A)

41. - ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽവന്ന - സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?
(B) ആഫ്റ്റർ കെയർ ഹോം  (A) മഹിളാമന്ദിരം
(D) ആശാഭവൻ . (C) റെസ്ക് ഹോം
Answer: (B)

42. ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.
 (B) കാസർഗോഡ് (A) ആലപ്പുഴ
(D) വയനാട് (C) ഇടുക്കി
Answer: (D)

43. തഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയേത് ?
(B) കോഴിക്കോട് - (A) കണ്ണൂർ
(D) പാലക്കാട് (C) മലപ്പുറം
Answer: (C)

44. നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാര് ?
 (A) യോഗി ആദിത്യനാഥ് (B) കേശവ് പ്രസാദ് മൗര്യ .
(C) മനോഹർ പരീക്കർ . (D) ഇവരാരുമല്ല
Answer: (A)

45. 2016-ൽ വയലാർ അവാർഡ് നേടിയ യു. കെ. കുമാരന്റെ "തച്ചൻകുന്ന് സ്വരൂപം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
(A) കവിത (B) ചെറുകഥ .
(C) ലേഖന സമാഹാരം . (D) നോവൽ )
Answer: (D)

46. ഐക്യരാഷ്ട്ര സംഘടനയുടെ (UNO) നിലവിലെ സെക്രട്ടറി ജനറൽ ആര് ?
(A) ബാൻ കി മൂൺ (B) അന്റോണിയോ ഗുട്ടെറെസ്
(C) കോഫി അന്നൻ  (D) യു. താന്ത് .
Answer: (B)

47. ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം എത്ര?
(A) നാല്  (B) രണ്ട്
(C) അഞ്ച് ,(D) ആറ്
Answer: (C)

48. താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പറല്ലാത്തത്ആര് ?
(A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി
(B) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
(C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ
(D) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപെഴ്സൺ
Answer: (A)

49. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ. ടി. ആക്ട് നിലവിൽ വന്ന വർഷം ഏത് ?
 (A) 2005 (B) ,2008 , (C) 2010 (D) 2000
Answer: (D)

 50. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെ ?
(A) ന്യൂ ഡൽഹി  (B) 'മുംബൈ
(C) ഭോപ്പാൽ (D) കൊൽക്കത്ത
Answer: (B)

51. ബാങ്കിംഗ് രംഗത്തേക്ക് പുതുതായി കടന്നുവന്ന മുദ്രാബാങ്കിന്റെ ലക്ഷ്യം ?
 (A) വനിതാ ശാക്തീകരണം  (B) "ഭവന നിർമ്മാണം
(C) ചെറുകിട വായ്ക്കു നല്കൽ ) ' (D) കൂടുതൽ പലിശ നല്കൽ
Answer: (C)

52. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്
 (A) ഭാഗം മൂന്ന്
(B) ഭാഗം രണ്ട് (C) ഭാഗം നാല്
(D) ഭാഗം നാല് എ
Answer: (A)

53. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൗലികാവകാ
റിച്ച് പ്രതിപാദിക്കുന്ന മൗലികാവകാശം താഴെ പറയുന്നതിൽ ഏതാണ് ?
(A) സമത്വത്തിനുള്ള അവകാശം
 (B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
(C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
 (D) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
Answer: (D)

54. ഡൽഹി സുൽത്താനത്ത് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പാക്കിയ ഭരണാധികാരിയേത് ?.
(A) ജലാലുദ്ദീൻ ഖിൽജി (B) അലാവുദ്ദീൻ ഖിൽജി
(C) ബാൽബൻ  (D) മുഹമ്മദ് ബിൻ തുഗ്ലക്ക്
Answer: (B)

55. മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് “രാസനാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത് ?
 (A) ബിഷൻ ദാസ്  (B)  അബുൽ ഹസൻ
(C) ദസ്‌വന്ത് (D) കല്യാൺ ദാസ്
Answer: (C)

56. "സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?
(A) ശാർങ്ഗ ദേവൻ
(B) താൻസെൻ (C) അമീർ ഖുസ്ര
(D) രാജാ മാൻസിംഗ്
Answer: (A)

57. താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?
(A) പാക്കിസ്ഥാൻ  (B) ശ്രീലങ്ക ,
(D) ചൈന  (C) ബംഗ്ലാദേശ്
Answer: (B)

58. കേരളത്തിൽ "99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ഏത് ?
(A) 1969 (B) 1999
(C)  1924 (D) 1975
Answer: (C)

59. ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന മുൻ കരുതലിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ' പറയുന്നതിൽ ഏത് ? .
(A) തുറസ്സായ പ്രദേശങ്ങളിലേക്ക് മാറുക.
(B) കുത്തനെ ചരിവുള്ള പ്രദേശങ്ങളിൽനിന്ന് മാറി താമസിക്കുക.
(C) പുഴയോരത്ത് താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുക.
(D) ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽനിന്ന് മാറുക
Answer: (D)

60. നാഥുലാ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ഏവ ?
(B) ജമ്മു-ശ്രീനഗർ (A) സിക്കിം -ടിബറ്റ്
(D) ഉത്തരാഖണ്ഡ്-ടിബറ്റ് (C) ശ്രീനഗർ - കാർഗിൽ
Answer: (A)




  << Prev     08     09     10     11    12    13    14     15     16     17    18     19     20    First ..

No comments:

Post a Comment